പിതാവിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനായി 12 വയസ്സുകാരി വീടിനു മുകളിൽ നിന്ന് ചാടി

12 year girl jumped Up

രാജസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവം! പിതാവിന്റെ ക്രൂര മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി 12 വയസ്സുകാരി വീടിന്റെ ടെറസിന് മുകളില്‍ നിന്ന് താഴേയ്ക്ക് എടുത്തു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. ഞായറാഴ്ചയായിരുന്നു സംഭവം.വിജയ്ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ഫോണ്‍ പിടിച്ചു വാങ്ങി കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അയല്‍വാസി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെ പെണ്‍കുട്ടി ടെറസില്‍ നിന്ന് ചാടുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ പിതാവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചാട്ടത്തില്‍ രണ്ടു കാലുകളും ഒടിഞ്ഞ പെണ്‍കുട്ടിയെ സച്ച്ഘണ്ട് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിതാവിനെ അറസ്റ്റ് ചെയ്തു.