Friday, March 29, 2024
HomeNationalപതഞ്ജലി കാളകളെ ഉപയോഗപ്പെടുത്തി ഊര്‍ജോത്പാദനത്തിന് ഒരുങ്ങുന്നു

പതഞ്ജലി കാളകളെ ഉപയോഗപ്പെടുത്തി ഊര്‍ജോത്പാദനത്തിന് ഒരുങ്ങുന്നു

യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഒരു വിധം മേഖലകളിലെല്ലാം കൈവെച്ചിട്ടുണ്ട്. പലമേഖലകളിലും വന്‍ വിജയമാവുകയും അതേപോലെ പല രംഗങ്ങളിലും കൈ പൊള്ളിയിട്ടുമുണ്ട്. ഇനി വൈദ്യുതി ഉദ്പാദന രംഗത്തേക്കാണ് പതഞ്ജലിയുടെ ചുവടുവെപ്പ്. വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റില്‍ നിന്നും സോളാര്‍ സംവിധാനത്തില്‍ നിന്നുമെല്ലാം വൈദുതി ഉദ്പാദിപ്പിക്കുന്നതിനെക്കുറിച്ച് ഏവരും കേട്ടുകാണും. എന്നാല്‍ പതഞ്ജലി വൈദ്യുതിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഈ മാര്‍ഗങ്ങളൊന്നുമല്ല. സാക്ഷാല്‍ കാളകളെ ഉപയോഗപ്പെടുത്തിയാണ് ഊര്‍ജോത്പാദനത്തിന് കമ്പനി ഒരുങ്ങുന്നത്. അതായത് കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ് പതഞ്ജലി. ഒരു പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയുമായും ഒരു തുര്‍ക്കി കമ്പനിയുമായും ചേര്‍ന്ന് പദ്ധതിക്കുവേണ്ട ഗവേഷണങ്ങള്‍ പതഞ്ജലി ആരംഭിച്ചു കഴിഞ്ഞു. ഈ നൂതന പദ്ധതിയെക്കുറിച്ച് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ പറയുന്നതിങ്ങനെ. കാളകളെ ഇപ്പോള്‍ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. അവയെ രാവിലെ കൃഷിയിടങ്ങളിലും വൈകീട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനും ഉപയോഗിക്കണം. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജോത്പാദനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. അതിനാല്‍ നമുക്ക് പൈതൃക രീതികളിലേക്ക് മടങ്ങാം. വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് പതഞ്ജലി ആലോചന തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാളശക്തിയില്‍ നിന്ന് ഊര്‍ജോത്പാദനം സാധ്യമാക്കാനുള്ള കരുത്ത് പതഞ്ജലിക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വൈദ്യുതോല്‍പ്പാദനമെന്നതില്‍ ഉപരി മാംസത്തിനായി കാളകളെ അറുക്കുന്നത് തടയുകയാണ് പതഞ്ജലിയുടെ ലക്ഷ്യമെന്ന് സൂചനയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments