മൈക്കള്‍ ജാക്‌സന്റെ മകൾ നഗ്നത ആഘോഷിക്കുന്നു; സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

parisjackson

പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്‌സന്റെ മകളും മോഡലുമായ പാരിസ് ജാക്‌സന്റെ ടോപ് ലെസ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് രൂക്ഷമായ വിമർശനങ്ങളുണ്ടായത്. ചുട്ട മറുപടി പറഞ്ഞുകൊണ്ട് പാരിസ് ജാക്‌സന്‍ തന്നെ രംഗത്തെത്തിയതോടെ വിമര്‍ശകരുടെ നാവുണങ്ങിപ്പോയി.നഗ്നത സൗന്ദര്യമാണെന്നു പാരീസ് പറഞ്ഞു. നിങ്ങള്‍ തടിച്ചതോ മെലിഞ്ഞതോ കറുത്തതോ വെളുത്തതോ ആയിക്കോട്ടെ.മനുഷ്യ ശരീരം മനോഹരമാണ്. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ല. നഗ്നയായിരിക്കുമ്പോളാണ് ഞാന്‍ സൗന്ദര്യം തിരിച്ചറിയുന്നത്. പ്രകൃതിയുമായി ഏറ്റവും അടുത്തിരിക്കാനാകുന്നതും വിവസ്ത്രയായിരിക്കുമ്പോളാണെന്നും പാരിസ് ജാക്‌സന്‍ വാദിക്കുന്നു.
എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ് അത് തിരിച്ചറിയാന്‍ സാധിക്കണമെന്നും പ്രശസ്ത മോഡല്‍കൂടിയായ പാരിസ് പറയുന്നു. പരിഹാസങ്ങളെ ഭയക്കുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ നല്ലതോതില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാലും ഞാന്‍ നഗ്നതയെ ആഘോഷിക്കും. എനിക്ക് ഭയമില്ല…