ആധാർ കാർഡിലെ ഫോട്ടോ സൂക്ഷമതയോടെ നോക്കിയാൽ അൽ ഖായിദ മുൻ നേതാവ് ഉസാമ ബിൻ ലാദൻ തന്നെ. എന്നാൽ അപേക്ഷ നിറയെ പൊരുത്തക്കേടുകളും. ആധാർ അധികൃതർ കുഴഞ്ഞു. തങ്ങളുടെ സംശയം പൊലീസിലറിയിച്ചു. ഒടുവിൽ സദ്ദാം ഹുസൈന്റെ ‘അക്രമ’ങ്ങൾ പുറത്തുവന്നു. ഭിൽവാരയിലെ മണ്ഡലിൽ ആധാർ കാർഡ് റജിസ്ട്രേഷൻ കേന്ദ്രം നടത്തുന്ന സദ്ദാം ഹുസൈൻ മൻസൂരി (25)യാണ് ഉസാമയ്ക്ക് ആധാർ കാർഡ് എടുക്കാനായി ശ്രമിച്ച് അറസ്റ്റിലായത്. ഉസാമ ബിൻ ലാദന്റെ മങ്ങിയ ചിത്രം അപ്‌ലോഡ് ചെയ്തശേഷം അപേക്ഷ സ്വയം പൂരിപ്പിക്കുകയായിരുന്നു. ഐടി നിയമപ്രകാരമാണ് സദ്ദാമിനെതിരെ കേസ് എടുത്തു കോടതിയിൽ ഹാജരാക്കി.
ഉസാമ ബിൻ ലാദനു ആധാർകാർഡ് ‘എടുത്തു’ സദ്ദം ഹുസ്സൈൻ കുരുങ്ങി
RELATED ARTICLES