മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലടക്കം പരിശോധന തുടങ്ങിയത്. 16 ഇടങ്ങളിലാണ് റെയ്ഡ്. എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. എയര്‍സെല്ലില്‍ മാക്സിസ് ഓഹരി എടുക്കുന്നതിനു വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഫയലില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) ആണ് ഒപ്പിടേണ്ടതിരിക്കേ ധനമന്ത്രിയായിരുന്ന ചിദംബരം ഒപ്പിട്ടതാണ് സിബിഐ അന്വേഷിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയിട്ടുള്ളത്.
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെയും മകന്റെയും വീട്ടിൽ സി ബി ഐ റെയ്ഡ്
RELATED ARTICLES