ഡാ​ന്‍​സ് ബാ​റി​ല്‍ റെയ്‌ഡ്‌;ഉ​ന്ന​തർ പിടിയിൽ

DANCE BAR MUMBAI

ഡാ​ന്‍​സ് ബാ​റി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം പി​ടി​യി​ല്‍. ദ​ക്ഷി​ണ മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡാ​ന്‍​സ് ബാ​റി​ലാ​യി​രു​ന്നു റെ​യ്ഡ്. 15 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ ആ​റ് ഇ​ട​പാ​ടു​കാ​രും ഒ​ന്പ​ത് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു. ബ്രി​ഹ​ന്‍​മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വ്യ​വ​സാ​യി​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.