തിരുവല്ലയിൽ പ്ലസ്ടു പരീക്ഷാഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല

missing

തിരുവല്ലയിൽ പ്ലസ്ടു പരീക്ഷാഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ സിജുവിനെയാണ് കാണാതായത്. മെയ് 8 ന് പരീക്ഷാ ഫലം അറിയാനാനെന്ന് പറഞ്ഞാണ് സിജു വീട്ടില്‍ നിന്ന് പോയത്. ബന്ധുക്കള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. മൊബൈല്‍ ഫോണും വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ല. ആരുമായും അധികം സൗഹൃദം പുലര്‍ത്താത്ത പ്രകൃതമാണ് സിജുവിന്റേതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പ്ലസ്ടുവിന് പരാജയപ്പെട്ടിരുന്നു.