ആസാമിൽ സ്ഫോടനം; 12 പേര്‍ക്ക് പരിക്കേറ്റു

phone blast

ആസാമിൽ സ്ഫോടനം; 12 പേര്‍ക്ക് പരിക്കേറ്റു. ആസാമിലെ ഗുവാഹത്തിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ പൊലീസ് പിടിയിലായി. ഇവര്‍ ഭീകര സംഘടനയായ ഉള്‍ഫയിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് വലിയ തോതില്‍ സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പഞ്ജബാരിയിലെ ഒരു വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായി. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നും ഇരുപത് കിലോ വെടിമരുന്നും ഒരു 9mm പിസ്റ്റലും 25 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ അറിയിച്ചു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം ജനത്തിരക്കേറിയ വഴിയില്‍ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.