കോവിഡ് 19 ടെക്‌സസില്‍ പുതിയ റെക്കോര്‍ഡ് ; മേയ് 14ന് മാത്രം മരിച്ചവര്‍ 58

ഓസ്റ്റിന്‍: കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയില്‍ റെക്കോര്‍ഡ്.

മേയ് 14 നു മാത്രം 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ടെക്‌സസില്‍ മാത്രം ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 1216 ആയി ഉയര്‍ന്നു.

കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ്. 1800 പേരിലാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്.

മേയ് 14 വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44,000 ആയി ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥ രോഗികളുടെ എണ്ണം ഇതിലും അധികമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. പലരും രോഗപരിശോധന നടത്തുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

ഡാലസ് കൗണ്ടിയില്‍ മെയ് 14 ന് 243 കേസ്സുകള്‍ കൂടി സ്ഥിരികരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 6602 ആയി ഉയര്‍ന്നു. സൗത്ത് ടെക്‌സസിലെ ബീഫ് പ്ലാന്റില്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 747 ആണ്. ടെക്‌സസ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെയാണ് പോസിറ്റീവ് കേസ്സുകള്‍ വര്‍ധിച്ചിട്ടുണ്ട്.