മൂന്നു ദിവസം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം

വേനല്‍ മഴയോട് അനുബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേയ് 16നും 17നും 18നും പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍  ഇടിമിന്നലോട് കൂടിയ ശക്തമായ മഴ(64.5 എംഎം മുതല്‍ 115.5 എംഎം വരെ )  പെയ്യാന്‍  സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍  ജനങ്ങള്‍  ജാഗ്രത പുലര്‍ത്തണം. കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍:  ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂര്‍-04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.