Sunday, September 15, 2024
HomeNationalവിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ കൊടുക്കരുത് , രാമായണമോ ഭഗവത്ഗീതയോ മതി

വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ കൊടുക്കരുത് , രാമായണമോ ഭഗവത്ഗീതയോ മതി

ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അതുകൊണ്ട് രാമായണമോ ഭഗവത്ഗീതയോ ഉപഹാരമായി നല്‍കിയാല്‍ മതിയെന്നും യോഗി പറഞ്ഞു.
ബീഹാറിലെ ദര്‍ബാംഗയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് താജ്മഹലിന്റെ രൂപം ഉപഹാരമായി നല്‍കുന്ന രീതി നിലവിലുണ്ട്. ഈ രീതിയില്‍ മാറ്റം വരണം. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. അതുകൊണ്ട് താജ്മഹലിന് പകരം രാമായണമോ ഭഗവത് ഗീതയോ വേണം ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കാന്‍-യോഗി പറഞ്ഞു.
താജ്മഹല്‍ ഹൈന്ദവ ക്ഷേത്രമാക്കി മാറ്റണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments