ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന് സ്വിറ്റ്സർലാൻഡ്. സ്വിസ് ഫെഡറൽ കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2018ൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി.
വൈകാതെ തന്നെ അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി ഇവർ കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ് സൂചന. 2019ൽ സ്വിറ്റ്സർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച് തുടങ്ങും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്നതിന് സ്വിസ് ഫെഡറൽ കൗൺസിലിൽ എതിർപ്പുകളൊന്നും ഉണ്ടാകാത്തത് ഏറെ സഹായകമാകും.
ഇന്ത്യക്കാർക്ക് കൂടുതൽ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ് സ്വിറ്റസർലാൻഡ്. ഇവിടത്തെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാകുന്നത് കള്ളപണത്തിനെതിരായ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.