Friday, March 29, 2024
HomeKeralaകെ.​ബി. ഗ​ണേ​ഷ് കു​മാ​ർ മർദിച്ച കേ​സി​ല്‍ വീട്ടമ്മയുടെ ര​ഹ​സ്യ​മൊ​ഴി

കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ മർദിച്ച കേ​സി​ല്‍ വീട്ടമ്മയുടെ ര​ഹ​സ്യ​മൊ​ഴി

വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന യു​വാ​വി​നെ​യും അ​മ്മ​യെ​യും മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കു​ന്നു. പരാതിക്കാരിയായ അ​ഞ്ച​ല്‍ പു​ലി​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ഷീ​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന് 2.30ന് ​ച​വ​റ കോ​ട​തി​യി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.എം​എ​ല്‍​എ​യും ഡ്രൈ​വ​റും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷീ​ന പോലീസില്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഗ​ണേ​ഷി​ന്‍റെ​യും ഡ്രൈ​വ​റു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​വ​രു​ടെ മ​ക​ന്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ ചി​കി​ത്സ​യി​ലാ​ണ്.കെ.ബി ഗണേഷ്‌കുമാറിന് എതിരായ പരാതി ഫയലില്‍ സ്വീകരിച്ചിരുന്നു. വനിതാ കമ്മീഷനാണ് മര്‍ദ്ദന പരാതി ഫയലില്‍ സ്വീകരിച്ചത്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.എംഎല്‍എ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഡ്രൈവറും വഴിയില്‍ വെച്ച്‌ യുവാവിനെ മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്.ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ ഡ്രൈവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments