Friday, April 19, 2024
HomeNational24 മണിക്കൂറിനുള്ളില്‍ 46 പേര്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചു; നൂറിലധികം പേര്‍ അവശനിലയില്‍ ആശുപത്രിയില്‍

24 മണിക്കൂറിനുള്ളില്‍ 46 പേര്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചു; നൂറിലധികം പേര്‍ അവശനിലയില്‍ ആശുപത്രിയില്‍

ബിഹാറില്‍ ഉഷ്ണ തരംഗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ മരിച്ചു. നൂറിലധികം പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐ.എഎന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ,നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്. ഗയ, പട്‌ന എന്നിവടങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി വരെ 27 പേരാണ് ഉഷ്ണതരംഗം മൂലം മരിച്ചതെന്ന് ഔറംഗാബാദ് സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേര്‍ ചികില്‍സിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയയില്‍ 14 പേര് മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ച് പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഗയയിലും, നാഗടയിലും അറുപതോളം ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments