Wednesday, December 4, 2024
HomeInternationalഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ജയിലിൽ

ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ജയിലിൽ

ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷയിലുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷയിലെ ജയിലിലാണ് ഇവർ ഉള്ളതെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിനു സൂചന ലഭിച്ചതായും സുഷമ അറിയിച്ചു. 2014 ആണ് ഇവരെ ഇറാക്കിൽ കാണാതായത്.

ഇറാക്കിലെ മൊസുളിനെ ഭീകരരിൽനിന്നു സേന മോചിപ്പിച്ചെങ്കിലും ഉത്തര ഇറാക്കിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാൽ മാത്രമേ ബന്ദികളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളുവെന്നും സുഷമ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments