ശക്തമായ മഴ;കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്​ച അവധി

wind

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍​െപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.കനത്തമഴ മൂലം എം.ജി സര്‍വകലാശാല ചൊവ്വാഴ്​ച (ജൂലൈ 17ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 16, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും. 16നുള്ള പരീക്ഷകള്‍ മാറ്റിയ അറിയിപ്പ് അന്ന് രാവിലെ എട്ടേമുക്കാലോടെ മാത്രമാണ് സര്‍കലാശാല പുറത്തുവിട്ടത്. വിവരമറിയാതെ നിരവധി പേര്‍ പരീക്ഷകേന്ദ്രങ്ങളിലെത്തുകയും ചെയ്തിരുന്നു. യഥാസമയം അറിയിപ്പ്​ നല്‍കാതിരുന്നത്​ വിദ്യാര്‍ഥികളെ വലച്ചു.