24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ന​ത്ത ​​മ​ഴയും കാറ്റും; പത്തനംതിട്ട ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകള്‍

flood

കനത്തമഴയില്‍ പത്തനംതിട്ട ജില്ലയില്‍ 112 വീടുകള്‍ തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ത്ഥാടകനെ കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ(35)യാണ് കാണാതായത്. കോട്ടയത്തു നിന്നുള്ള സ്‌കൂബ ടീമിനെ ജില്ലാ കളക്ടര്‍ ഇടപെട്ട് തിരച്ചില്‍ നടത്തുന്നതിന് ഇവിടേക്ക് അയച്ചു. 9.66 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 34,17000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രഥമികമായി കണക്കാക്കിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകള്‍: തിരുവല്ല താലൂക്ക്- നിരണം-മൂന്ന്, കടപ്ര-മൂന്ന്, തോട്ടപ്പുഴശേരി-2, കുറ്റപ്പുഴ-1, കുറ്റൂര്‍-2, പെരിങ്ങര-2, കവിയൂര്‍-1, നെടുമ്ബ്രം-2, കോയിപ്രം-1, കാവുംഭാഗം-2. മല്ലപ്പള്ളി താലൂക്ക് -മല്ലപ്പള്ളി- 2, പുറമറ്റം-1. തിരുവല്ല താലൂക്കില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 6,25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി താലൂക്കില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 7,07000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 10 വീട് ഭാഗികമായും തകര്‍ന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോന്നി താലൂക്കില്‍ 12 വീട് ഭാഗികമായി തകര്‍ന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴഞ്ചേരി താലൂക്കില്‍ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150000 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാന്നി താലൂക്കില്‍ ഒന്‍പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 135000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി​ത​ന്നെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം തി​ങ്ക​ളാ​ഴ്ച അ​തി​ശ​ക്ത​മാ​യി​രു​ന്നു. വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​ത്യ​ന്തം ക​ന​ത്ത​മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​തു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കേ​ര​ള​തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 70 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കേ​ര​ള​തീ​ര​ത്തും അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍, മ​ധ്യ, വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.