ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പച്ച നിറത്തിലുള്ള പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജി

supreme court

രാജ്യത്ത് ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പച്ച നിറത്തിലുള്ള പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. പച്ച നിറത്തില്‍ ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പതാകകള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗിന്റെ പതാകയോട് സാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ്‌സിന്റെ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍നിന്ന് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ തേടാനാണു ജസ്റ്റീസ് എ.കെ സിക്രി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞത്. ഇത് സംബന്ധിച്ച്‌ കോടതി രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.