Thursday, April 25, 2024
HomeCrimeഅഭയകേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

അഭയകേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

അഭയകേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന ഫാദര്‍ കോട്ടൂരിന്റെയും സെഫിയുടെയും വാദം കോടതി അംഗീകരിച്ചില്ല.പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു,​ ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

അഭയ കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ് രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും ഹര്‍ജി തള്ളിയത്. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ വെച്ച്‌ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തളളി എന്ന കേസിലാണ് ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments