മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

kottayam medical college

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​ശേ​രി പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ല്‍ പൊ​ന്ന​മ്മ (55) കൊ​ല​ ചെ​യ്യ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം തോ​ട്ടു​പാ​ട്ട് വീ​ട്ടി​ല്‍ പൊ​ടി​ക്കു​ട്ടി​യു​ടെ മ​ക​ന്‍ സ​ത്യ​ന്‍ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട പൊ​ന്ന​മ്മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സ​ത്യ​ന്‍ നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കഴിഞ്ഞ രാ​ത്രി 12.30നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌എ​ച്ച്‌ഒ അ​നൂ​പ് ജോ​സ് പ​റ​ഞ്ഞു. നേ​ര​ത്തേ പൊ​ന്ന​മ്മ​യു​മാ​യി സ​ത്യ​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു​മാ​സ​മാ​യി ഇരുവരും തമ്മിലുള്ള ബന്ധം അകല്‍ച്ചയിലായിരുന്നു. സത്യനെ പൊന്നമ്മ ഒഴിവാക്കാന്‍ ശ്രമിച്ചു. ര​ണ്ടു​ത​വ​ണ പൊ​ന്ന​മ്മ സ​ത്യ​നെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. ഈ​യൊ​രു വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച​യാ​ണ് പൊ​ന്ന​മ്മ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​നു പി​ന്നി​ലെ കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: 12 വ​ര്‍​ഷ​മാ​യി പ്ര​തി സ​ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്ത് എ​ത്തി​യി​ട്ട്. ലോ​ട്ട​റി വി​ല്‍​പ​ന ന​ട​ത്തിവ​ന്ന ഇ​യാ​ള്‍ മ​റ്റൊ​രു ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി​യാ​യ പൊ​ന്ന​മ്മ​യു​മാ​യി അ​ടു​ത്തു. ഇ​രു​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​ഞ്ഞ വ​രാ​ന്ത​യി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ മൂ​ന്നു​മാ​സം മു​ന്‍​പ് സ​ത്യ​നെ പൊ​ന്ന​മ്മ ഒ​ഴി​വാ​ക്കി. ത​ന്നെ വി​ട്ട് മ​റ്റു ചി​ല​രു​മാ​യി അ​ടു​പ്പം കാ​ണി​ക്കു​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും പ​ല​പ്പോ​ഴും വാ​ക്കു​ത​ര്‍​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​ക്കാ​റു​ണ്ട്. ഒ​രി​ക്ക​ല്‍ സ​ത്യ​നെ ഹോ​ളോ​ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ച്‌ പൊ​ന്ന​മ്മ ത​ല​യ്ക്ക​ടി​ച്ചു. മ​റ്റൊ​രു പെ​ണ്ണു​മാ​യി സ​ത്യ​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ടി​പി​ടി. ര​ണ്ടാ​ഴ്ച മു​ന്‍​പ് കാ​ലി​ന് വെ​ട്ടി​പ​രി​ക്കേ​ല്‍​പി​ച്ചു. ഇ​തെ​ല്ലാം പൊ​ന്ന​മ്മ​യോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മാ​യി.

എട്ടാം തീയതി രാ​ത്രി ഒ​ന്‍​പതോടെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ന്‍റെ പി​ന്‍​വ​ശ​ത്ത് ഇ​രു​വ​രും തമമില്‍ വ​ഴ​ക്കു​ണ്ടാ​യി. വ​ഴ​ക്ക് മൂ​ത്ത​തോ​ടെ സ​ത്യ​ന്‍ ക​ന്പി​വ​ടി​ക്ക് പൊ​ന്ന​മ്മ​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. അ​ടി​കൊ​ണ്ട് പൊ​ന്ന​മ്മ ഓ​ടി ഒ​രു കു​ഴി​യി​ല്‍ വീ​ണു. അ​വി​ടെ വ​ച്ച്‌ വീ​ണ്ടും ര​ണ്ടു​ത​വ​ണ ത​ല​യ്ക്ക​ടി​ച്ചു. ഇ​തോ​ടെ ര​ക്തം വാ​ര്‍​ന്ന് കു​ഴി​യി​ല്‍ കി​ട​ന്നു മ​രി​ച്ചു.

കൊ​ല്ലാ​നു​പ​യോ​ഗിച്ച ക​ന്പി​വ​ടി കാ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞു ക​ള​ഞ്ഞ​താ​യി പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്കി. പൊ​ന്ന​മ്മ​യു​ടെ ര​ണ്ടു​ പ​വ​ന്‍റെ ആ​ഭ​ര​ണം പ്ര​തി കൈ​ക്ക​ലാ​ക്കി. ഇ​ത് എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ലോ​ട്ട​റി​യും 40 രൂ​പ​യു​മാ​ണ് പൊ​ന്ന​മ്മ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്.

പൊ​ന്ന​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ ത​ന്നെ അ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യാ​ണ് പോ​ലീ​സ് സം​ശ​യി​ച്ച​ത്. സ​ത്യ​നെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലും പോ​ലീ​സ് സ്വീ​ക​രി​ച്ചു.

ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌എ​ച്ച്‌ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ പി.​ഐ.​റെ​നീ​ഷ്, എ​എ​സ്‌ഐ​മാ​രാ​യ അ​ജി​മോ​ന്‍ പി.​കെ, അ​ജി എം.​പി, നോ​ബി​ള്‍, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്, ഗി​രീ​ഷ്, അം​ബി​ക കെ.​എ​ന്‍, ഷി​ജ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.