Friday, April 19, 2024
HomeNationalകര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി

കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. രാജിയിലും അയോഗ്യതയിലും ഇടപെടില്ലെന്നും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്കാകില്ലെന്നും ചീഫ്‌ ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

‘രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനപൂര്‍വം വൈകുകയാണ്. ഒരു പ്രത്യേകഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നു. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാനാകുമോ? പ്രത്യേക ഗ്രൂപ്പില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല’; വിമതര്‍ക്കായി ഹാജരായ മുകുള്‍ റോഹ്തഗി കോടതിയില്‍ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments