ശബരിമല വിഷയത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി

pinarai

ശബരിമല വിഷയത്തില്‍ പോലീസിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനീതി സംഘം എത്തിയപ്പോള്‍ പോലീസ് ഉത്തരവാദിത്വം മറന്നു. മുഖ്യമന്ത്രി തിരുവനന്തപുത്ത് വിളിച്ചു ചേര്‍ത്ത് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമര്‍ശനം.

പോലീസ് സേനയുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെ പൊലീസ് പ്രതിക്കൂട്ടിലായ നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.