ചന്ദ്രയാന്‍-2 ; സാങ്കേതിക തകരാർ പരിഹരിക്കാന്‍ കഠിനശ്രമം

chandrayan 2

സാങ്കേതിക തകരാര്‍ മൂലം നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2ന്‍റെ വിക്ഷേപണം വൈകാതെയുണ്ടാകും. ഒരു മാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്‍റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാല്‍ ഈ മാസംതന്നെ വിക്ഷേപണം നടത്താനാകും. വിക്ഷേപണത്തിന്‍റെ സമയം പുതുക്കി നിശ്ചയിക്കുമ്പോള്‍ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. തിങ്കളാഴ്ച പുലര്‍ച്ചെ 2.51നു നടക്കേണ്ടിയിരുന്ന വിക്ഷേപണം ജിഎസ്എല്‍വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നീട്ടിവെച്ചത്. തുടര്‍ന്ന് നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വിക്ഷേപണ വാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിള്‍ അസംബ്ലി യൂണിറ്റിലേക്ക് കൊണ്ടുപോകും