Tuesday, April 23, 2024
HomeInternationalതായ്‌വാന് ആയുധങ്ങള്‍ കൈമാറുന്ന യു.എസ് നടപടിയില്‍ മുന്നറിയിപ്പുമായി ചൈന

തായ്‌വാന് ആയുധങ്ങള്‍ കൈമാറുന്ന യു.എസ് നടപടിയില്‍ മുന്നറിയിപ്പുമായി ചൈന

തായ്‌വാന് ആയുധങ്ങള്‍ കൈമാറുന്ന യു.എസ് നടപടിയില്‍ മുന്നറിയിപ്പുമായി ചൈന. ആയുധക്കൈമാറ്റം തുടര്‍ന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി. ആയുധക്കൈമാറ്റത്തിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്.

യു.എസ് കമ്പനികള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. എന്നാല്‍ ഏതു തരത്തിലുള്ള ഉപരോധമാണ് ഏര്‍പ്പെടുത്തുക എന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. 1949 ലെ ആഭ്യന്തര കലാപത്തോട് കൂടിയാണ് തായ്വന്‍ ചൈനയില്‍ നിന്ന് വേര്‍പെടുന്നത്. തായ്വാന്‍ ചൈനയുടെ ഭാഗം തന്നെയാണ് എന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്.

തായ്‌വാന് ആയുധം വില്‍ക്കുന്ന കമ്പനികളുമായി ചൈനീസ് സര്‍ക്കാറോ കമ്പനികളോ ഒരുതരത്തിലും സഹകരിക്കില്ലെന്നതാണ് ചൈനയുടെ ഭീഷണി. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ആയുധ വില്‍പ്പന നടക്കുന്നത്. രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നതാണ് തായ്‌വാനുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടുകളെന്നും ചൈനീസ് വിദേശ കാര്യ വകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച രണ്ട് ബില്യണ്‍ ഡോളറിന്റെ ആയുധക്കച്ചവടത്തിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയിരുന്നു. 250 സ്റ്റിങ്ങര്‍ മിസൈലുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments