Saturday, April 20, 2024
HomeInternationalമുളകു വെള്ളത്തിലെ കളി

മുളകു വെള്ളത്തിലെ കളി

ചുവന്ന് പഴുത്ത നല്ല എരിവുള്ള മുളക് കഴിക്കണം.ഒരു മിനുട്ട് സമയത്തിനിടെ ഏറ്റവും കൂടുതല്‍ കഴിക്കുന്നയാള്‍ വിജയിക്കും. മുളക് വെറുതെയങ്ങ് കഴിച്ചാല്‍ മാത്രം പോര,നിറയെ മുളകിട്ട വെളളത്തില്‍ ഇരുന്ന് വേണം ചവച്ചിറക്കാന്‍.ഫലത്തില്‍ അകവും പുറവും എരിയുന്ന ഏര്‍പ്പാടാണിത്.വേറിട്ട തീറ്റമത്സരമാണ് ഹുനാന്‍സില്‍ അരങ്ങേറിയത്. വലിയ ഗ്ലാസ് പാത്രത്തില്‍ മത്സരാര്‍ത്ഥി ഇറങ്ങി നില്‍ക്കണം. തുടര്‍ന്ന് അതിലേക്ക് മുളക് ചേര്‍ന്ന വെള്ളം ഒഴിക്കും. നിശ്ചിത സമയത്തില്‍ 15 മുളക് കഴിച്ചയാളാണ് മത്സരത്തില്‍ വിജയിച്ചത്. മത്സരത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചില മത്സരാര്‍ത്ഥികള്‍ മുളക് കഴിക്കുന്നതോടൊപ്പം വെള്ളവും കുടിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments