സംസ്ഥാനത്ത് അടുത്തയാഴ്ച മഴ വീണ്ടും ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . എന്നാല്‍ , തെക്കു പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുമെന്നാണ് അധികൃതരുടെ പ്രവചനം .
തമിഴ്‌നാട് ഭാഗത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ ഭാഗമായിട്ട് ഇടുക്കിയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും . അതിനാല്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . നാളെ മുതല്‍ ഓഗസ്റ്റ് 20 വരെ ഒരു ജില്ലയ്ക്കും മഴ ജാഗ്രതാ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല . എന്നാല്‍ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ്കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.