കാഞ്ഞാണിയില്‍ ഓടികൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ കയ്യോടെ സ്കൂള്‍ മാനേജ്മെന്‍റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി
രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാലു പിന്‍ചക്രങ്ങളും ഊരി പോയി. ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡില്‍ വീണിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു.സ്കൂള്‍ മാനേജ്മെന്‍റിനെ താക്കീത് ചെയ്യാന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.