നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. ഇന്നു ജാമ്യപേക്ഷ പരിഗണിച്ചെങ്കിലും വിധി പറയുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റുയായിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. സോപാധിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്ന് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടിയിട്ടുണ്ട്
അതേസമയം, നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദ്ദേശം ദിലീപ് നല്‍കിയിരുന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചിത്രങ്ങള്‍ എടുക്കുന്നതിനൊപ്പം ഏതെല്ലാം വിധത്തില്‍ ആക്രമണം നടത്തണം എന്നതടക്കം ദിലീപ് സുനിക്ക് വിവരിച്ചു നല്‍കി എന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ടായിരുന്നു പൊലീസിന്റെ വിശദീകരണം