മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട ഒന്നര വയസ്സുകാരി മരിച്ച നിലയില്‍. ജയ്പൂരിലെ ബന്‍സ്വാരയിലാണ് നടക്കുന്ന സംഭവം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കാണ് കുഞ്ഞിന്റെ ദാരുണ മരണത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ സ്വന്തം വീട്ടിലേക്ക് പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ പിതാവും വീട് പൂട്ടി പുറത്ത് പോയി. എന്നാല്‍ ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതോടെ പ്രദേശത്തെ ഒരു അംഗന്‍വാടി ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. കുരുന്നിന്റെ മരണകാരണം വ്യക്തമല്ല. പൊലീസ് വിവരമറിയിച്ചപ്പോള്‍ മാത്രമാണ് മാതാപിതാക്കള്‍ വീട്ടില്‍ തിരികെയെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. കോട്‌വാലി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ഒന്നര വയസ്സുകാരി മരിച്ച നിലയില്‍
RELATED ARTICLES