Wednesday, September 11, 2024
HomeNationalഅധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു

അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു. വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അധ്യാപികയെ കണക്ക് പഠിപ്പിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ചോദിച്ച ചോദ്യത്തിന് ഉത്തരം തെറ്റാണെന്നു പറഞ്ഞ മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു. നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ എന്താകുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നെഗറ്റീവ് എന്ന് പറഞ്ഞപ്പോ അല്ല പോസിറ്റീവ് എന്നാണ് മന്ത്രി ഉത്തരം നല്‍കിയത്.

വിദ്യാര്‍ഥികളുടെ മുന്നില്‍ അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്താണെന്ന് ക്ലാസ് അധ്യാപികയോട് ചോദിച്ചപ്പോള്‍ മൈനസ് രണ്ട് എന്ന് ഉത്തരം പറഞ്ഞപ്പോള്‍ പൂജ്യം എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ ഉത്തരം ശരിയാണെന്ന് വിശദീകരിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും സ്വന്തം ഉത്തരം ശരിയാണെന്ന വിധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ പുസ്‌തകം നോക്കി പഠിപ്പിക്കാതെ ഗൈഡ് നോക്കുന്നതിലും ടീച്ചറെ അധ്യപകന്‍ ശകാരിച്ചു. വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments