ആന്ധ്ര പ്രദേശ് മുൻ സ്പീക്കർ കോഡ്‌ല ശിവപ്രസാദ് റാവുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രതിപക്ഷ കക്ഷിയായ ടിഡിപിയിലെ മുതിർന്ന നേതാവാണ് എഴുപത്തിരണ്ടുകാരനായ റാവു. തിങ്കളാഴ്ച ഉച്ചയ്ക്കു ഹൈദരാബാദിലെ വസതിയിലാണ് അദ്ദേഹത്തെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷം, 2014–ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സത്തേനപള്ളിയിൽ നിന്ന് വിജയിച്ചാണ് റാവു നിയമസഭയിൽ എത്തിയത്. തുടർന്നു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അതിനു മുൻപു ഐക്യ ആന്ധ്രയിൽ അഞ്ച് തവണ നർസറോപേട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി. X ആന്ധ്ര പ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച കോഡ‌്‌ല ശിവപ്രസാദ് റാവു ഗുണ്ടൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം 1983-ലാണ് ടിഡിപിയിൽ എത്തുന്നത്. 1987 മുതല്‍ 88 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. 1996 മുതൽ 1999 വരെ ജലസേചന, പഞ്ചായത്ത് രാജ് വകുപ്പുകളും കൈകാര്യം ചെയ്തു.
ആന്ധ്ര പ്രദേശ് മുൻ സ്പീക്കർ ശിവപ്രസാദ് റാവുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
RELATED ARTICLES