സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്

financial decline

സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. ആദ്യപാദത്തില്‍ 5.7 ശതമാനത്തിലെത്തുമെന്ന്​ ​കണക്കുകൂട്ടിയ ജി.ഡി.പി അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2013 മുതലുള്ള ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയാ​ണ്​. കാര്യങ്ങൾ വിശകലനം ചെയ്​തുകൊണ്ടിരിക്കുകയാണെന്നും​ അദ്ദേഹം പറഞ്ഞു. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്​. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ പറഞ്ഞു.