മില്‍മ പാല്‍ വില വര്‍ധന സെപ്തംബര്‍ 19 മുതല്‍ നിലവില്‍ വരും. നാല് രൂപയാണ് പാലിന് വര്‍ധിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ലഭ്യമാക്കുമെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു.വര്‍ധിപ്പിക്കുന്ന നാല് രൂപയില്‍ 3 രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഇതില്‍ 16 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കാണ്. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കാണ്. പാലിന് ലിറ്ററിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.
പ്രളയത്തിലുണ്ടായ നാശങ്ങളും കാലിത്തീറ്റയുടെ വിലവര്‍ധനയും കണക്കിലെടുക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 2017ലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിലായി മില്‍മ പാല്‍വില കൂട്ടിയത്. നാല് രൂപയാണ് അന്ന് ലിറ്ററിന് വര്‍ധിപ്പിച്ചത്.