സൗദി എണ്ണക്കിണറുകള്‍നേരെ ആക്രമണം നടത്തിയത് ഇറാനിയന്‍ ഡ്രോണുകളെന്ന് ഇറാഖ്

north korea missile

സൗദി എണ്ണക്കിണറുകള്‍നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിനു പിന്നില്‍q. തെക്കന്‍ ഇറാഖിലെ ഹഷദ് അല്‍ ഷാബി ബേസില്‍ നിന്നുള്ള ഇറാനിയന്‍ ഡ്രോണുകളാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണം സംസ്‌കരണ ശാലയായ അബ്‌ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആഗസ്റ്റില്‍ ഹഷദ് അല്‍ ഷാബി ബേസിനുനേരെ ഇസ്‌റാഈലി ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരമായാണ് അരാംകോയ്ക്കുനേരെ ആക്രമണം നടത്തിയത്. സൗദിയുടെ ഫണ്ടിലും സഹായത്തിലുമാണ് ഇസ്‌റാഈല്‍ ആക്രമണം നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ‘ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ ആക്രമണമുണ്ടായത്, ഇറാനില്‍ നിന്നും യു.എസിനും അതിന്റെ സഖ്യരാജ്യങ്ങള്‍ക്കുമുള്ള മറ്റൊരു സന്ദേശമാണിത്. ഇറാനെതിരെ യു.എസ് ഉപരോധം തുടരുന്നിടത്തോളം കാലം മേഖലയില്‍ ആര്‍ക്കും സ്ഥിരതയുണ്ടാവില്ല. രണ്ടാമതായി ഇത് ഇസ്‌റാഈലി ഡ്രോണ്‍ ആക്രമണത്തിനുള്ള ഇറാനിയന്‍ പ്രതികാരമാണ്.’ അദ്ദേഹം പറഞ്ഞു.