Friday, March 29, 2024
HomeKeralaസോളർ കമ്മിഷന്‍ റിപ്പോര്‍ട്ട് പകർപ്പ് ഉമ്മൻചാണ്ടിക്ക് കിട്ടുകയില്ല

സോളർ കമ്മിഷന്‍ റിപ്പോര്‍ട്ട് പകർപ്പ് ഉമ്മൻചാണ്ടിക്ക് കിട്ടുകയില്ല

സോളർ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുൻപ് ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി. റിപ്പോർട്ട് 6 മാസത്തിനുള്ളിൽ നിയമസഭയിൽ വയ്ക്കുമെന്നും തിയതി തീരുമാനിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. റിപ്പോര്‍ട്ടിന്മേൽ ഒരുതരത്തിലുള്ള പ്രതികാര നടപടിയല്ലെന്നും പിണറായി പറഞ്ഞു. സോളർ കമ്മിഷനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണ് അതിനാൽ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് പിണറയിയുടെ പ്രതികരണം. വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷയ്ക്കു പുറമെയാണു ഉമ്മൻ ചാണ്ടി കത്ത് നൽകിയത്. അതിനാൽ പകർപ്പ് ഇനി ഉമ്മൻചാണ്ടിക്ക് കിട്ടുകയില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments