സംസ്ഥാനത്ത് 10 മാസത്തിനിടയിലെ 100 മത്തെ ഹര്‍ത്താലാണ് ഇന്ന് നടന്നത്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍ 99 ദിവസവും കേരളത്തില്‍ ഹര്‍ത്താലുകളായിരുന്നു.
രണ്ട് സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നപ്പോള്‍ ബാക്കി 97 ഉം പ്രദേശിക ഹര്‍ത്താലുകളായിരുന്നു. ബി.ജെ.പി-സിപിഐഎം സംഘര്‍ഷമാണ് 30 ഓളം ഹര്‍ത്താലുകള്‍ക്കും കാരണമായതെന്നതാണ് റിപ്പോര്‍ട്ട്. സിപിഐഎമ്മും യു.ഡി.എഫും 14 തവണ വീതം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടന്നത് ജൂണ്‍ മാസത്തിലാണ്.
സംസ്ഥാനത്ത് 21 ഹര്‍ത്താലുകളാണ് ജൂണില്‍ നടന്നത്. ജൂലൈയില്‍ 19 ഉം, ജനുവരിയില്‍ 15 ഉം ഹര്‍ത്താലുകള്‍ നടന്നു. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയായ ‘സേ നോ ടു ഹര്‍ത്താല്‍’ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം നാലിലേറെ ഇടങ്ങളില്‍ ഒരേ ദിവസം ഹര്‍ത്താല്‍ നടന്നിട്ടുണ്ട്.