Friday, March 29, 2024
Homeപ്രാദേശികംശ​ബ​രി​മ​ല​ വി​ധി​; പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ നി​ല​യ്ക്ക​ലി​ല്‍ വാ​ഹ​നം ത​ട​ഞ്ഞ് ദമ്പതികളെ മ​ര്‍​ദി​ച്ചു

ശ​ബ​രി​മ​ല​ വി​ധി​; പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ നി​ല​യ്ക്ക​ലി​ല്‍ വാ​ഹ​നം ത​ട​ഞ്ഞ് ദമ്പതികളെ മ​ര്‍​ദി​ച്ചു

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ നി​ല​യ്ക്ക​ലി​ല്‍ വാ​ഹ​നം ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദമ്പതികളെ മ​ര്‍​ദി​ച്ചു. പമ്പയിലും നി​ല​യ്ക്ക​ലി​ലു​മാ​യി കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചെ​ങ്കി​ലും രാ​ത്രി​യി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി സ​മ​ര​ക്കാ​ര്‍ തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രിയിൽ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ഒ​രു തീ​ര്‍​ഥാ​ട​ക​സം​ഘ​ത്തി​ന്‍റെ ബ​സ് ത​ട​യു​ക​യും അ​തി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. സ്ത്രീ​ക​ള്‍ ത​ന്നെ​യാ​ണ് ബ​സ് ത​ട​ഞ്ഞ് അ​തി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ പു​റ​ത്തി​റ​ക്കി മ​ര്‍​ദി​ച്ച​ത്. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് ജീ​പ്പി​ല്‍ സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി. അ​തേ​സ​മ​യം, പമ്പ​യി​ലും സ​ന്നി​ധാ​ന​ത്തും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ നി​രോ​ധി​ച്ച്‌ പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. അ​വി​ടെ​നി​ന്ന് കെഎസ്‌ആര്‍ടിസി ബ​സു​ക​ളി​ല്‍ പ​മ്പയി​ലേ​ക്കു പോ​ക​ണം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പമ്പ​യി​ലേ​ക്കു ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments