Thursday, March 28, 2024
HomeNationalവി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നു രക്ഷപെടാൻ മാർഗ്ഗമില്ല

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നു രക്ഷപെടാൻ മാർഗ്ഗമില്ല

ലൈം​ഗീ​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍‌​കി​യി​ട്ടും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​റി​നു രക്ഷപെടാൻ മാർഗ്ഗമില്ല . അ​ക്ബ​റി​നെ​തി​രെ പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക കൂ​ടി രം​ഗ​ത്ത്. വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക തു​ഷി​ത പ​ട്ടേ​ലാ​ണ് പു​തി​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ബ​റി​നെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത്തെ സ്ത്രീ​യാ​ണ് തു​ഷി​ത. നേ​ര​ത്തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്കെ​തി​രെ അ​ക്ബ​ര്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യി​രു​ന്നു. അ​ക്ബ​റി​നെ​തി​രെ പ്രി​യ ര​മ​ണി​യാ​ണ് ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വാ​ര്‍‌​ത്താ പോ​ര്‍​ട്ട​ലാ​യ സ്ക്രോ​ള്‍ ഡോ​ട്ട് ഇ​ന്നി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​ക്ബ​ര്‍ ന​ട​ത്തി​യ ലൈം​ഗീ​കാ​തി​ക്ര​മം തു​ഷി​ത തു​റ​ന്നു​പ​റ​ഞ്ഞ​ത്. 1992ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​ണ് തു​ഷി​ത വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടെ​ല​ഗ്രാ​ഫി​നു വേ​ണ്ടി കോ​ല്‍​ക്ക​ത്ത​യി​ല്‍ ജോ​ലി ചെ​യ്യ​വേ ന​ഗ​ര​ത്തി​ലെ​ത്തി​യ അ​ക്ബ​ര്‍ നി​ര​ന്ത​രം ത​ന്നെ വി​ളി​ക്കു​മാ​യി​രു​ന്നു. നേ​രി​ട്ടു കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. അ​ന്നു ത​നി​ക്ക് 22 വ​യ​സു മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. നി​ര​ന്ത​രം വി​ളി​ക​ളെ​ത്തി​യ​തോ​ടെ തു​ട​ക്ക​ക്കാ​രി​യാ​യ ത​നി​ക്ക് അ​തു ത​ള്ളി​ക്ക​ള​യാ​നും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​തെ​ന്നും തു​ഷി​ത പ​റ​യു​ന്നു. പി​ന്നീ​ടാ​ണ് താ​ന്‍ ഡെ​ക്കാ​ന്‍ ക്രോ​ണി​ക്കി​ളി​ല്‍ ചേ​രു​ന്ന​ത്. ആ ​അ​വ​സ​ര​ത്തി​ല്‍ അ​ക്ബ​റാ​യി​രു​ന്നു എ​ഡി​റ്റ​ര്‍-​ഇ​ന്‍-​ചീ​ഫ്. അ​ന്നും ച​ര്‍​ച്ച​യ്ക്കെ​ന്നു പ​റ​ഞ്ഞ് അ​ക്ബ​ര്‍ ത​ന്നെ ഹോ​ട്ട​ലി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു. മു​റി​യു​ടെ ഉ​ള്ളി​ലേ​ക്കു ക​ട​ന്ന​യു​ട​ന്‍ ത​ന്നെ ക​യ​റി​പ്പി​ടി​ക്കു​ക​യും ചും​ബി​ക്കു​ക​യും ചെ​യ്തു. പ​രാ​ജി​ത​യാ​യി, അ​പ​മാ​നി​ക്ക​പ്പെ​ട്ട്, മു​റി​വേ​റ്റ​വ​ളെ​പ്പോ​ലെ ക​ര​യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു താ​ന്‍. ക​ര​ച്ചി​ല്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ ​മു​റി​യി​ല്‍ ത​ന്നെ തു​ട​ര്‍​ന്നു. അ​ക്ബ​ര്‍ അ​വി​ടെ​നി​ന്നു പോ​കു​ന്ന​വ​രെ അ​വി​ടെ നി​ന്നു, പി​ന്നീ​ടു ശു​ചി​മു​റി​യി​ല്‍ പോ​യി മു​ഖം വ​ള​രെ അ​മ​ര്‍​ത്തി​ക്ക​ഴു​കി. തു​ട​ര്‍​ന്നു ജോ​ലി​ക്കു പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു – തു​ഷി​ത പ​റ​യു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments