ആരാധന നടത്തുന്നുവെന്ന കാരണം പറഞ്ഞ് ബാബരി ഭൂമിക്കുമേല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും പൂര്‍ണ ഉടമസ്ഥത അവകാശപ്പെടാന്‍ കഴിയില്ലെന്ന് ബാബരി ഭൂമി കേസില്‍ രാമവിഗ്രഹത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പരാശരന് സുപ്രീംകോടതിയില്‍ വാദിച്ചു.
ബാബര്‍ ചക്രവര്‍ത്തിയും ബ്രിട്ടീഷുകാരും രാജ്യം കീഴടക്കിയതിെന്റ അടിസ്ഥാനത്തില്‍ സുന്നീ വഖഫ് ബോര്‍ഡിന് ബാബരി ഭൂമിയിലുള്ള ഉടമാവകാശം അംഗീകരിക്കാനാകില്ലെന്നും പരാശരന് ബോധിപ്പിച്ചു. അന്തിമ വാദം ബുധനാഴ്ച തീര്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൊവ്വാഴ്ചയും ആവര്‍ത്തിച്ച് വ്യക്തമാക്കി.
വിദേശ അധിനിവേശക്കാരന് ഇന്ത്യയില്‍ വന്ന് താനാണ് ബാബര്‍ ചക്രവര്‍ത്തിയെന്നും തന്റെ ശാസനയാണ് നിയമമെന്നും പറയാന്‍ പറ്റില്ല. ഏറ്റവും ശക്തരായ ഭരണാധികാരികളായിരുന്നിട്ടും ഹിന്ദുക്കളായ തങ്ങള്‍ കീഴടക്കാനായി വിദേശത്ത് പോയിട്ടില്ലെന്നും ബാബരി കേസില്‍ ആ വശം പ്രധാനമാണെന്നും പരാശരന് തുടര്‍ന്നു.
ഭൂസ്വത്തിനു മേല്‍ കൃത്യമായ ഉടമസ്ഥതയുണ്ടെങ്കില്‍ മാത്രമേ പൂര്‍ണമായും അത് വിട്ടുതരാന്‍ ഒരു കക്ഷിക്ക് ആവശ്യപ്പെടാന്‍ കഴിയുകയുള്ളൂവെന്ന പരാശരന്റെ റ വാദം സുന്നീ വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് ഖണ്ഡിച്ചു.
ഒരിക്കല്‍ ബാബരി ഭൂമി വഖഫ് ചെയ്ത് കഴിഞ്ഞതിനാല്‍ അതിെന്റ കൈവശാവകാശവും പരിപാലനാവകാശവും വഖഫ് ബോര്‍ഡിനാണെന്ന് ധവാന് പ്രതികരിച്ചു. ധവാെന്റ ഇടപെടലിനോട് പ്രതികരിക്കില്ലെന്നും കോടതി ഉന്നയിക്കുന്ന കാര്യങ്ങളോട് മാത്രമേ പ്രതികരിക്കൂ എന്നും പരാശരന് ഇതിന് മറുപടി നല്കി.
ഒരിക്കല്‍ മുസ്ലിം പള്ളിയായി വഖഫ് ചെയ്താല്‍ പിന്നീട് എക്കാലവും അത് പള്ളിയാണെന്ന രാജീവ് ധവാെന്റ വാദം ബാബരി മസ്ജിദിെന്റ കാര്യത്തില്‍ അംഗീകരിക്കുമോ എന്ന ചീഫ് ജസ്റ്റിസിെന്റ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പരാശരെന്റ മറുപടി.
ഒരിക്കല്‍ ക്ഷേത്രമാണെങ്കില്‍ അത് എക്കാലത്തും ക്ഷേത്രമാണ് എന്നാണ് തെന്റ മറുപടി. ഖുര്‍ആനും ഹദീസും പറഞ്ഞതിന് ധവാന് തന്നെ തലേന്ന് പരിഹസിച്ചതിലേക്ക് സൂചന നല്കി മുസ്ലിംകളുടെ കാര്യത്തില്‍ താന്‍ വിദഗ്ധനല്ലാത്തതിനാല്‍ അവരുടെ വാദത്തോട് പ്രതികരിക്കുന്നില്ലെന്നും പരാശരന് കൂട്ടിച്ചേര്‍ത്തു.
മുസ്ലിംകള്ക്ക് പ്രാര്‍ഥിക്കാന്‍ വേറെയും പള്ളികളുണ്ടെന്നും അയോധ്യയില്മാത്രം 55നും 60നുമിടയില്‍ മുസ്ലിം പള്ളികളുണ്ടെന്നും അതേസമയം തങ്ങള്‍ക്കത് രാമെന്റ ജന്മസ്ഥലമാണെന്നും ജന്മസ്ഥലം മാറ്റാനാവില്ലെന്നും പരാശരന് പറഞ്ഞു.
എങ്കില്‍ അയോധ്യയില്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് പരാശരന് പറയുമോ എന്ന് ജഡ്ജിമാരോടായി ധവാന് ചോദിച്ചു. താന്‍ പള്ളികളുടെ എണ്ണം പറഞ്ഞത് ജന്മസ്ഥലത്തിനുള്ള പ്രാധാന്യം കാണിക്കാനാണെന്ന് പരാശരന് മറുപടി പറഞ്ഞു. ജനസംഖ്യ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ ആരാധനക്കായി ഉപയോഗിക്കുന്ന സ്ഥലം വഖഫ് ചെയ്യാന്‍ കഴിയില്ലെന്ന് പരാശരന് ശേഷം ചൊവ്വാഴ്ച ഹിന്ദുപക്ഷത്തിന് വേണ്ടി അഭിഭാഷകനായ സി.എസ് വൈദ്യനാഥന് വാദിച്ചു.
ഒരു സ്ഥലം വിഗ്രഹത്താല്‍ പവിത്രമാകുകയും ഹിന്ദുക്കള്‍ അവിടെ ആരാധന തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ മുസ്ലിംകള്ക്ക് ഉടമാവകാശം ഉണ്ടായിരിക്കില്ലെന്ന് വൈദ്യനാഥന് തുടര്‍ന്നു. വിഗ്രഹമുള്ള ക്ഷേത്രം കൂടിയായി ഉപയോഗിക്കുന്നവര്‍ കൈവശം വെച്ചിരിക്കുന്ന ഒരു സ്വത്ത് മുസ്ലിം പള്ളിയായി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് വൈദ്യനാഥന് വാദിച്ചു.
അന്തിമവാദം മുറുകിയപ്പോള്‍ അഭിഭാഷകര്‍ കൊമ്ബുകോര്‍ത്തു
ബാബരി ഭൂമി കേസിെന്റ അന്തിമവാദം മുറുകിയപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും സി.എസ്. വൈദ്യനാഥനും സുപ്രീംകോടതിയില്‍ കൊമ്ബുകോര്‍ത്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് രംഗം ശാന്തമാക്കി.
ഹിന്ദുപക്ഷത്തിനായുള്ള വൈദ്യനാഥെന്റ വാദത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന് ഇടപെട്ടതോടെയാണ് ഇരുവരും ഉടക്കിയത്.
ഒരു ഭാഗത്തുനിന്ന് റണ്ണിങ് കമന്ററി നടന്നുകൊണ്ടിരിക്കുേമ്ബാള് തനിക്ക് വാദം തുടരാനാവില്ലെന്ന് വൈദ്യനാഥന് പരിഹസിച്ചത് ധവാനെ പ്രകോപിപ്പിച്ചു. ‘നിര്‍ത്തൂ, നിര്‍ത്തൂ’ എന്ന് പറഞ്ഞ് എഴുന്നേറ്റ രാജീവ് ധവാന് താന്‍ വാദം നടത്തുേമ്ബാള് താങ്കളായിരുന്നു കമന്റുകള്‍ പറഞ്ഞുകൊണ്ടിരുന്നതെന്ന് തിരിച്ചടിച്ചു.
എന്നോട് നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ അദ്ദേഹത്തിനെങ്ങനെ കഴിയുമെന്ന് ചോദിച്ചു വൈദ്യനാഥനും കുപിതനായി. തുടര്‍ന്ന് വാദം നിര്‍ത്തി വൈദ്യനാഥന് ഇരുന്നു.
അതോടെ ഇടെപട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രകോപിതനാകാതെ വാദവുമായി മുന്നോട്ടുപോകാന്‍ വൈദ്യനാഥനോട് ആവശ്യപ്പെട്ടു. ഇതിനു മുമ്ബ് രാമവിഗ്രഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പരാശരെന്റ വാദത്തെ രാജീവ് ധവാന് ഖണ്ഡിക്കാന്‍ ശ്രമിച്ചേപ്പാള്‍ ചീഫ് ജസ്റ്റിസ് തടഞ്ഞിരുന്നു.
താങ്കളെ അനുവദിക്കില്ല എന്ന് ധവാനോട് തീര്‍ത്ത് പറഞ്ഞ് ഇരിക്കാന്‍ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് വാദവുമായി മുന്നോട്ടുപോകാന്‍ പരാശരനോടും ആവശ്യപ്പെട്ടു.
ബാബരി ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട് ഹിന്ദുപക്ഷത്തോട് ഒരു ചോദ്യവും ചോദിക്കുന്നില്ലെന്ന രാജീവ് ധവാെന്റ തിങ്കളാഴ്ചത്തെ വിമര്‍ശനത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അടക്കം അഞ്ച് ജഡ്ജിമാരും ചൊവ്വാഴ്ച ഹിന്ദുപക്ഷത്തെ അഭിഭാഷകരെ ചോദ്യങ്ങളാല്‍ പൊതിഞ്ഞു.
തനിക്കൊപ്പം ജസ്റ്റിസുമാരായ ചന്ദ്രചൂഡും ബോബ്ഡെയും അബ്ദുല്‍ നസീറും അശോക് ഭൂഷണും തുടര്‍ച്ചയായി ചോദ്യങ്ങള്‍ തൊടുത്തുവിട്ടതിലേക്ക് ശ്രദ്ധ ക്ഷണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, മതിയായ ചോദ്യങ്ങള്‍ തങ്ങള്‍ അവേരാടും ചോദിക്കുന്നുണ്ടെന്ന് ഇപ്പോള്‍ താങ്കള്‍ കരുതുന്നുണ്ടോ എന്ന് ധവാനോട് ചോദിക്കുകയും ചെയ്തു.