Tuesday, April 23, 2024
HomeNationalഎഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി രണ്ട് വര്‍ഷത്തേക്ക് നീട്ടി

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി രണ്ട് വര്‍ഷത്തേക്ക് നീട്ടി

ലൈംഗിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി രണ്ട് വര്‍ഷത്തേക്ക് നീട്ടി.

ഡിഎന്‍എ പരിശോധന ഫലം വൈകുന്നതാണ് ഹര്‍ജി മാറ്റിവയ്ക്കാന്‍ കാരണം. ഡിവിഷന്‍ ബെഞ്ചിന്‍റെ മുമ്ബാകെയുള്ള ഹര്‍ജി മുന്‍ഗണന ക്രമമനുസരിച്ച്‌ പട്ടിക തയ്യാറാക്കിയപ്പോഴാണ് പുതിയ തീയതി ലഭിച്ചത്. 2021 ജൂണ്‍ മാസത്തേക്കാണ് ഹര്‍ജി നീട്ടിയത്.

മും​​​ബൈ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​​​ജി 2021 ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ഡി​​​എ​​​ന്‍​​​എ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന ലാ​​​ബി​​​ല്‍ നേ​​​ര​​​ത്തേയു​​​ള്ള ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കാ​​​നു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​ല്‍ ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ ഡി​​എ​​ന്‍​​എ പ​​രി​​ശോ​​ധ​​നാഫ​​​ലം ല​​​ഭി​​​ക്കാ​​​ന്‍ താ​​​മ​​​സ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു​​മാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

വി​​​വാ​​​ഹവാ​​​ഗ്ദാ​​​നം ന​​​ല്‍​​​കി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നും ബി​​​നോ​​​യി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ല്‍ എ​​​ട്ടു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യു​​​ണ്ടെ​​​ന്നു​​​മാ​​​ണ് ബി‌​​​ഹാ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ പ​​​രാ​​​തി. കു​​​ട്ടി​​​ക്കും ത​​​നി​​​ക്കും ജീ​​​വി​​​ക്കാ​​​നു​​​ള്ള ചെ​​​ല​​​വ് ബി​​​നോ​​​യി ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നും യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. മും​​​ബൈ ഓ​​​ഷി​​​വാ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ബി​​​നോ​​​യി​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments