പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു

ortho jacobite

പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയുടെ ഇടവകയാണ് പുത്തന്‍കുരിശ് പള്ളി.

രാവിലെ പ്രാര്‍ഥനക്കെത്തിയ ഒാര്‍ത്തഡോക്സ് വിഭാഗത്തെ ഗേറ്റില്‍ വെച്ച്‌ യാക്കോബായ വിഭാഗം തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിലേക്ക് കടന്നുവെങ്കിലും പൊലീസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്.

650തോളം യാക്കോബായ വിഭാഗക്കാരും 100റോളം ഒാര്‍ത്തഡോക്സ് വിഭാഗക്കാരും വസിക്കുന്ന ഇടവകയാണ് പുത്തന്‍കുരിശ് പള്ളി. കോടതി വിധിയെ മാനിക്കുന്നുവെന്ന് യാക്കോബായ വിഭാഗം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

തഹസില്‍ദാര്‍, പൊലീസ് സംഘം അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒാര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.1975ലാണ് ഒാര്‍ത്തഡോക്സ് സഭ കോടതിയില്‍ കേസ് നല്‍കിയത്.