ജാതി സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ് സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിനെതിരെ പരാതി കിട്ടിയാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതികരണം നടത്തിയത്.കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിലയിരുത്തല്‍.