Thursday, March 28, 2024
HomeCrimeവീട്ടമ്മയെ ആള്‍ദെെവം ബലാത്സംഗം ചെയ്‌തു

വീട്ടമ്മയെ ആള്‍ദെെവം ബലാത്സംഗം ചെയ്‌തു

വന്ധ്യതാ ചികിത്സയ്‌ക്കായെത്തിയ വീട്ടമ്മയെ ആള്‍ദെെവം ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദെെവമായ അജയ് ചൗധരിയെ(45) വിരാറിലുള്ള വസതിയില്‍ വച്ച്‌ പൊലീസ് അറസ്റ്റ് ചെയ്‌തു. മുംബെെ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിച്ചിരുന്നില്ല. പ്രത്യേക പൂജകള്‍ ചെയ്‌താല്‍ ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്ന് ചൗധരി ഉറപ്പുനല്‍കിയതോടെയാണ് താന്‍ ഇവിടെയെത്തിയതെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ചികിത്സയെന്നോണം യുവതിക്ക് പൂജിച്ച വെള്ളം നല്‍കുകയും, ഈ വെള്ളം കുടിച്ച വീട്ടമ്മ ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്‌തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായിരുന്നുവെന്നും,സംഭവങ്ങള്‍ ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ആഭിചാരം ചെയ്ത് കൊല്ലുമെന്ന് ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments