ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമായ വേളാങ്കണ്ണി ക്രിസ്തുരൂപത്തിന്‍റെ കെെകള്‍ ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നു. കൂടാതെ പളളിയോട് ചേര്‍ന്നുളള മേല്‍ക്കൂരകളും തകര്‍ന്നടിഞ്ഞു. വേളാങ്കണ്ണിയില്‍ ഒരുമാസം മുന്‍പ് നിര്‍മ്മിച്ച ക്രിസ്തു രൂപമാണിത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളിയുടെ പരിസരത്തു നില്‍ക്കുന്ന വലിയ മരങ്ങളും കാറ്റില്‍ കടപുഴകി വീണു. തമിഴ് നാട്ടില്‍ നിന്ന് വീശിയടിച്ച കാറ്റ് വേളാങ്കണ്ണിയില്‍ വലിയ നാശനഷ്ടമാണ് വിതച്ച് കൊണ്ടിരിക്കുന്നത്. മണിക്കൂറുകള്‍ വാഹന ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമായി