ഇസ്രേലി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും നടന്ന സംഘർഷത്തിൽ നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേ ധിച്ചു നടന്ന പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരന്റെ കഠാര ആക്രമണത്തിൽ ഇസ്രേലി പോലീസുകാരന് പരിക്കേറ്റു. ഇയാളെ സുരക്ഷാസേന വെടിവച്ചുവീഴ്ത്തി. ഗുരുതര പരിക്കേറ്റ അക്രമി പിന്നീട് മരിച്ചു. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കയുടെ ടെൽ അവീവിലെ എംബസി ജറുസലമിലേക്കു മാറ്റാനും ട്രംപ് ഉത്തരവിറക്കിയത് ഏതാനും ദിവസം മുമ്പാണ്. കിഴക്കൻ ജറുസലമിനെ തങ്ങളുടെ ഭാവിരാജ്യത്തിന്റെ തലസ്ഥനമായി പലസ്തീൻകാർ കരുതുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിനു പി ന്നാലെ മേഖല സംഘർഷഭരിതമായി.
ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധം;സംഘർഷത്തിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു
RELATED ARTICLES