നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നാല്‍ ഇരുസമുദായത്തില്പ്പെട്ടവരും നവോത്ഥാനത്തില്‍ പങ്കാളികളായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതില് വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി ഒറ്റക്കെട്ടാണ്. തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും ഇതിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയുള്ളത്. ചെന്നിത്തലയ്ക്കും മുനീറിനും വര്‍ഗീയതയെ കുറിച്ച് പറയാന്‍ യോഗ്യതയില്ല. മുനീറിന്റെ പാര്‍ട്ടിയാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി
RELATED ARTICLES