ഒടിയനു പണി കൊടുത്തവന് ഒടുക്കത്തെ പണിയുമായി റാന്നി ക്യാപിറ്റോൾ തിയേറ്റർ . ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തിനിടെയാണ് ഓടിയൻ സിനിമയുടെ റിലീസ്. ഹര്‍ത്താലിനെ അവഗണിച്ച് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിനെതിരെ കമന്റ് ചെയ്തയാള്‍ക്ക് തിയേറ്റര്‍ ജീവനക്കാര്‍ മുട്ടന്‍ പണി കൊടുത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒടിയന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം കണ്ടിട്ട് ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെന്നും പക്ഷേ ഇന്റര്‍വെല്‍ ടൈമില്‍ ചിത്രം കണ്ട തിയേറ്ററില്‍ നിന്നും കഴിച്ച മുട്ട പഫ്‌സ് കൊള്ളാമായിരുന്നുവെന്നും ഫേസ്ബുക്കില്‍ കമന്റിട്ട അക്ഷയ് ആകാശ് എന്നയാളിനാണ് തിയേറ്റര്‍ മുട്ടന്‍ പണിയൊരുക്കിയത്. അക്ഷയ് ആകാശിന്റെ പോസ്റ്റിന് മറുപടിയായി തങ്ങളുടെ തിയേറ്ററില്‍ മുട്ട പഫ്‌സ് വില്‍ക്കുന്നില്ലെന്ന് എഴുതുകയായിരുന്നു. എന്നാല്‍ സിനിമയെ തകര്‍ക്കാനായി കമന്റിട്ടയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്‌സ് വാങ്ങി സൂക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞിരിക്കുന്നു . ഇതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഒടിയനു പണി കൊടുത്തവന് ഒടുക്കത്തെ പണിയുമായി റാന്നി ഉപാസന തിയേറ്റർ
RELATED ARTICLES