Thursday, April 25, 2024
HomeNationalറിലയന്‍സ് മുംബയ് ഒാഫീസിന് മുന്നില്‍ അംബാനിയുടെ ഫോട്ടോ സഹിതം 'റാഫേല്‍ കള്ളന്‍' എന്നെഴുതിയ പോസ്റ്ററുകള്‍

റിലയന്‍സ് മുംബയ് ഒാഫീസിന് മുന്നില്‍ അംബാനിയുടെ ഫോട്ടോ സഹിതം ‘റാഫേല്‍ കള്ളന്‍’ എന്നെഴുതിയ പോസ്റ്ററുകള്‍

റാഫേല്‍ ഇടപാട് സംബന്ധിച്ച്‌ റിലയന്‍സ് മുംബയ് ഒാഫീസിന് മുന്നില്‍ അംബാനിയുടെ ഫോട്ടോ സഹിതം ‘റാഫേല്‍ കള്ളന്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. റാഫേലില്‍ സുപ്രീം കോടതിയുടെ വിശദീകരണം പുറത്തുവന്നതോടുകൂടിയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കോടതിയില്‍ ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ബി.ജെ.പി കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച്‌ സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും, ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും പി.എ.സി ചെയര്‍മാനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധിയില്‍ വ്യാകരണ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഹര്‍ജി നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ രണ്ട് വാചകങ്ങള്‍ തെറ്റായി വായിച്ചുവെന്നും വിധിയിലെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച പരാമര്‍ശങ്ങള്‍ തിരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments