ജില്ലാ സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതയുടെ പതിനൊന്നാം ബാച്ചിന്റെ ഉദ്ഘാടനം മല്ലപ്പള്ളിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മനുഭായി മോഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, റ്റി.കെ ഓമന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ശ്രീലേഖ, മിനു സാജന്‍, കെ.സതീഷ്, ബിനു ജോസഫ്, കോശി പി.സഖറിയ, കെ.ദിനേശ്, ഷിനി കെ.പിള്ള, ബി.ഡി.ഒ എം.മോഹന്‍കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രമേഷ്‌കുമാര്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ആര്‍.സിംല, പി.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പത്താംതരം തുല്യതാ കോഴ്‌സ് : പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു
RELATED ARTICLES