ദുരൂഹസാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട് കത്തിക്കരിഞ്ഞ നിലയിൽ കൃഷിത്തോട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജോബിെൻറയും ജയയുടെയും മകൻ ജിത്തു ജോബി(14)നെയാണ് കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. കസ്റ്റഡിയിലെടുത്ത മാതാവ് ജയയെ സിറ്റി പൊലീസ് കമീഷണർ ശ്രീനിവാസിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്ത് വരികയാണ്. ജിത്തുവിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ജയയുടെ മൊഴികളിൽ സംശയമുണ്ടായതിനെത്തുടർന്നാണിത്. കുണ്ടറ എം.ജി.ഡി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജിത്തു ജോബിനെ കഴിഞ്ഞ 15ന് രാത്രി എേട്ടാടെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. സ്കെയിൽ വാങ്ങാൻ അമ്പതുരൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചുവന്നില്ലെന്നാണ് ജയ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അടുത്തദിവസം മാതാപിതാക്കൾ ചാത്തന്നൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി വരവെയാണ് ബുധനാഴ്ച വൈകീട്ട് നാലോടെ മൃതദേഹം കണ്ടെത്തിയത്. ജിത്തുവിെൻറ വീട്ടിൽനിന്ന് 200 മീറ്റർ അകലെ പിതാവ് ജോബിെൻറ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം. ഒരുകാൽ വെട്ടിമാറ്റിയ നിലയിലും മറ്റേത് വെട്ടേറ്റുതൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയ നിലയിലാണ്. കൊലപ്പെടുത്തി കത്തിച്ചശേഷം ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഒന്നിലധികംപേർ ചേർന്നാണ് കൊല നടത്തിയതെന്നാണ് നിഗമനം. സംഭവമറിഞ്ഞ് ചാത്തന്നൂർ എ.സി.പി സതീഷ്കുമാർ, കൊല്ലം എ.സി.പി ജോർജ് കോശി, സ്പെഷൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീൻ എന്നിവരും കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഫോറൻസിക്, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരി: ടീന
ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട് കത്തിക്കരിഞ്ഞ നിലയിൽ
RELATED ARTICLES